Fri, 24 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : PlasticFactory

ച​ട്ട​ഞ്ചാ​ൽ വ്യ​വ​സാ​യ പാ​ർ​ക്കി​ൽ തീ​പി​ടി​ത്തം; വ​ൻ ദു​ര​ന്തം ഒ​ഴി​വാ​യി

കാ​സ​ർ​ഗോ​ഡ്: ച​ട്ട​ഞ്ചാ​ൽ വ്യ​വ​സാ​യ പാ​ർ​ക്കി​ൽ പ്ലാ​സ്റ്റി​ക് പൊ​ടി​ക്കു​ന്ന ഫാ​ക്ട​റി​യി​ൽ തീ​പി​ടി​ച്ച​ത് പ​രി​ഭ്രാ​ന്തി പ​ര​ത്തി. വെ​ള്ളി​യാ​ഴ്ച പു​ല​ർ​ച്ചെ അ​ഞ്ച​ര​യോ​ടെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. അ​പ​ക​ട സ​മ​യ​ത്ത് ഫാ​ക്ട​റി​യി​ൽ ജീ​വ​ന​ക്കാ​ർ ഇ​ല്ലാ​തി​രു​ന്ന​തി​നാ​ൽ വ​ൻ ദു​ര​ന്തം ഒ​ഴി​വാ​യി.

കാ​സ​ർ​ഗോ​ഡ്, കു​റ്റി​ക്കോ​ൽ, കാ​ഞ്ഞ​ങ്ങാ​ട് എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നു​ള്ള ഫ​യ​ർ​ഫോ​ഴ്‌​സ് യൂ​ണി​റ്റു​ക​ൾ സ്ഥ​ല​ത്തെ​ത്തി​യാ​ണ് തീ​യ​ണ​ച്ച​ത്. ഫാ​ക്ട​റി​ക്ക് അ​ക​ത്തു​കൂ​ടി​യാ​ണ് ര​ണ്ടു മീ​റ്റ​ർ ആ​ഴ​ത്തി​ൽ ഗെ​യ്ൽ വാ​ത​ക പൈ​പ്പ് ലൈ​ൻ ക​ട​ന്നു​പോ​കു​ന്ന​ത്.

തീ ​നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കി​യ ശേ​ഷം ഫ​യ​ർ​ഫോ​ഴ്‌​സും ഉ​ദ്യോ​ഗ​സ്ഥ​ർ പൈ​പ്പ് ലൈ​ൻ ക​ട​ന്നു​പോ​കു​ന്ന ഭാ​ഗ​ങ്ങ​ളി​ൽ വി​ശ​ദ​മാ​യ പ​രി​ശോ​ധ​ന ന​ട​ത്തി. തീ​പി​ടി​ത്ത​ത്തി​ന്‍റെ കാ​ര​ണം വ്യ​ക്ത​മ​ല്ല.

Latest News

Corehub Up